2
പടം: കിണറിൽ വീണ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തുന്നു.

നാദാപുരം: പുല്ല് മേയുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണ പോത്തിന് അഗ്നിരക്ഷാസേന രക്ഷകരായി. ചേരാപുരം പുത്തലത്ത് പുളിഞ്ഞൊളി കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പോത്തിനെയാണ് നാദാപുരം അഗ്നിരക്ഷാസേന രക്ഷിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ കെ.സി. സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിഷ്ണു കിണറിൽ ഇറങ്ങി പരിക്കുകൾ പോത്തിനെ കൂടാതെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജി ചാക്കോ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷാഗിൽ, ലിനീഷ് കുമാർ, പ്രജീഷ്, അഭിനന്ദ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.