photo
തരുണം എൻ.എസ്.എസ് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പായ തരുണത്തിന് ഒറവിൽ ജി.എൽ.പി സ്കൂളിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ഉദ്ഘാടനം നിർവഹിച്ചു. ഷൈനി പട്ടാൻകോട്ട് അദ്ധ്യക്ഷത വഹിച്ചു. ബി.എസ് ലിസി, ഇ.എം ബഷീർ എന്നിവർ ബാഡ്ജ് വിതരണം ചെയ്തു. റംല ഗഫൂർ, മനീഷ് കച്ചേരിക്കണ്ടി, കെ. പി സുരേഷ്, ഷമീൻ പുളിക്കൂൽ, ശാന്ത പീറ്റക്കണ്ടി, അജയൻ മേലോത്ത്, ധന്യ മുഥുൻ, ടി.കെ അനിൽ കുമാർ, സി കെ രാധാകൃഷ്ണൻ, സി. എം ഹരിപ്രിയ, പി. എം ദിനേശൻ,പി. കെ. ബാലൻ, പി. എസ്. രശ്മി പ്രസംഗിച്ചു.