കുറ്റ്യാടി: മൂന്നുപതിറ്റാണ്ടുമുമ്പ് സമാന്തര കലാലയത്തില്‍ പഠിച്ചവരുടെയും പഠിപ്പിച്ചവരുടെയും ഓര്‍മ്മപ്പുസ്തകം പുറത്തിറക്കി. മൊകേരിയിലെ പ്രധാന സമാന്തര കലാലയമായിരുന്ന യുറീക്കയിലെയും ന്യു യുറീക്കയിലെയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരമാണ് ഓര്‍മ്മപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 'മരംപെയ്യുമ്പോള്‍' എന്ന പേരിട്ട പുസ്തകം വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രകാശനം ചെയ്തു. ഗാനരചയിതാവും സംഗീതസംവിധായകനുമായ ഇ.വി.വത്സന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ ബിജു പരവത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാധ്യമപുരസ്‌കാരം നേടിയ എ.കെ.ശ്രീജിത്തിനെ ചടങ്ങില്‍ ആദരിച്ചു. സുധീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജയചന്ദ്രന്‍ മൊകേരി, ബാലന്‍ തളിയില്‍, പി.പി.ദിനേശൻ, കെ.വി.ശശി, സാജിദ് പെരുമ്പറ, പി.എം.സ്മിത ,പി.കെ. ശ്രീജിത്, ബിജു തെക്കയില്‍ പ്രസംഗിച്ചു.