 
വടകര: കേരള സർക്കാർ കെ.ജി.സി.ഇ കോഴ്സുകൾ നടത്തിവരുന്ന വടകര കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ രണ്ടാം വാർഷികാഘോഷം സംഘം പ്രസിഡന്റ് അഡ്വ: സി. വത്സലൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് കോമഡി ഉത്സവ് താരം സഫീർ മുഖ്യാതിഥിയായി. കോളേജ് യൂണിയൻ ഉദ്ഘാടനം ഭരണ സമിതി അംഗം ബിജുൽ ആയാടത്തിൽ നിർവഹിച്ചു. റീജ പറമ്പത്ത്, എൻ. കെ രവീന്ദ്രൻ, റീജ കെ, ഗിരീഷ്. സി, സുബിത് സി.കെ.ആയിഷ റിസ്‌ന, കിഷോർ കാന്ത്,സാരംഗ് സി കെ, നിത്യ സത്യനന്ദ് പ്രസംഗിച്ചു.. വിവിധ കലാപരിപാടികളും അരങ്ങേറി.