
നമ്മൾ പറയണമെന്ന് ആഗ്രഹിക്കുന്നതാണ് നമുക്ക് മുമ്പെ എം.ടി പറയാറുള്ളതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരുപാട് പാഠങ്ങൾ അദ്ദേഹം തന്നെ പഠിപ്പിച്ചിട്ടുണ്ട്. എം.ടി ഇനി നമ്മുടെ ലോകത്തില്ല എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്.
ചെറുപ്പം മുതലേ ഏറ്റവും വലിയ പ്രചോദനമാണ് അദ്ദേഹം. ഞങ്ങളുടെ തലമുറ അദ്ദേഹത്തെ ഗുരുനാഥനായാണ് കണ്ടിട്ടുള്ളത്. എപ്പോഴും ആ ഒരു സ്നേഹവും ബഹുമാനവുമുണ്ട്. കാലാതീതനായി എം.ടി എന്നും നിലനിൽക്കുമെന്നുറപ്പാണ്.