 
എം.ടിയുടെ വിടപറയൽ മലയാളത്തിന്റെ തീരാനഷ്ടമാണ്. ഓരോ മലയാളിയുടേയും ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. 
മേയർ ഡോ.ബീന ഫിലിപ്പ്
ക്രിസ്മസ് രാത്രിയിലാണ് എം.ടി. നമ്മളെ വിട്ടു പിരിഞ്ഞത്. അതിലൂടെ മനസിലാകുന്നത് അദ്ദേഹം നക്ഷത്രമായിരുന്നുവെന്നാണ്. മലയാള അക്ഷരങ്ങൾ ലോകം മുഴുവൻ വ്യാപിപ്പിച്ച ഈ കലാകാരൻ ഒരിക്കലും നമ്മളിൽനിന്ന് പിരിയുന്നില്ല
ബിഷപ്പ് വർഗീസ് ചക്കാലക്കൽ
കോടിക്കണക്കിനായ മനുഷ്യർ നാഥനില്ലാത്ത അവസ്ഥയിലായി.
കവി ആലങ്കോട് ലീലാകൃഷ്ണൻ
നമ്മുടെ വെളിച്ചം നഷ്ടപ്പെട്ടു. എവിടെയും ഇരുളാണ്. ഹൃദയത്തിൽ ശൂന്യത മാത്രം. സർവ മണ്ഡലങ്ങളിലും വിജയിച്ച പ്രതിഭയാണ് അദ്ദേഹം. 
കെ.പി രാമനുണ്ണി
എം ടിയോട് നാട് സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കുന്ന സമയമാണ് കടന്നുപോകുന്നത്.
സാറാ ജോസഫ്.
എംടി ക്ക് തുല്യൻ എംടി മാത്രം. കൃതികൾ ആവർത്തിച്ച് വായിക്കപ്പെടും. എം.ടി ക്ക് കോഴിക്കോട് നിത്യ സ്മാരകം പണിയണം.
എം.കെ.രാഘവൻ എം.പി
സ്വത്വബോധത്തിന്റെ രാജശിൽപ്പി ആയിരുന്നു എം.ടി. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നത്.
അബ്ദുൾ സമദ് സമദാനി
കഴിഞ്ഞ കുറേപതിറ്റാണ്ടായി അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാൻ ഭാഗ്യംകിട്ടിയ ഒരാളാണ് താൻ.
എം.എൻ. കാരശ്ശേരി.
മലയാളഭാഷയെയും സാഹിത്യത്തെയും ലോക സാഹിത്യവുമായി കണ്ണിചേർത്ത മഹാനായ എഴുത്തുകാരനായിരുന്നു എം. ടി. വാസുദേവൻ നായരെന്ന് തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന അദ്ധ്യക്ഷ ഡോ. സുവർണ നാലപ്പാട്ട്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ പി.ജി. ഹരിദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ എന്നിവർ അനുസ്മരിച്ചു.
എം.ടിയുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യാൻ കഴിയാത്തത് എന്റെ ഏറ്റവും വലിയ ദുഃഖമാണ്. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ സാധിച്ചത് വലിയ പുണ്യമാണ്.
സംവിധായകൻ കമൽ