mt

കോഴിക്കോട്: മലയാള സിനിമയിൽ ജീവിതം കൊണ്ട് എം.ടിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു ഹരികുമാർ സംവിധാനം ചെയ്ത സുകൃതം. അതുപോലെയായി എം.ടിയുടെ മടക്കവും. പത്തുദിവസം ആശുപത്രിയിൽ കഴിഞ്ഞിട്ടും പത്രങ്ങൾക്ക് പിടിനൽകാതെ എം.ടി ക്രിസ്മസ് അവധി ദിനത്തിലാണ് യാത്രയായത്. എം.ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതി മമ്മൂട്ടി, മനോജ് കെ. ജയൻ, നരേന്ദ്ര പ്രസാദ്, ഗൗതമി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994ൽ പ്രദർശനത്തിനിറങ്ങിയ മലയാള ചലച്ചിത്രമാണ് സുകൃതം. കാൻസർബാധിതനായ പത്രപ്രവർത്തകൻ രവിശങ്കർ (മമ്മൂട്ടി) രോഗ മോചിതനായി പത്രം ഓഫീസിലെത്തുമ്പോഴാണ് സ്വന്തം മേശയിൽ മുൻകൂട്ടി തയ്യാറാക്കി വച്ചിട്ടുള്ള തന്റെ ചരമ വാർത്ത കാണാനിടയാവുന്നത്. അത് അദ്ദേഹത്തിലുണ്ടാക്കിയ ആഘാതം എം.ടി എന്ന അക്കലത്തെ പത്രാധിപർ വൈകാരികതയോടെയാണ് വരച്ചിടുന്നത് തിരുവനന്തപുരം പേട്ടയിലെ കേരളകൗമുദി ഓഫീസിലാണ് ആ രംഗം ചിത്രീകരിച്ചത്.

.