മേപ്പയ്യൂർ: മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.ഇ.എം യു .പി സ്‌കൂളിൽ തലമുറ സംഗമവും ,ആദരവും വനിതാ സമ്മേളനവും നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ഉദ്ഘാടനം ചെയ്തു. ഡോ.പി മുഹമ്മദ്, സി.കെ ഇബ്രാഹിം, മേപ്പാട്ട് പി.കെ അബ്ദുല്ല, പുതിയോട്ടിൽ അവറാൻ എന്നിവരെ ആദരിച്ചു. പി.പി ബഷീർ അദ്ധ്യക്ഷനായി. ആവള ഹമീദ്, ടി.കെ.എ ലത്തീഫ്, കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, ഫൈസൽ മൈക്കുളം, മുജീബ് കോമത്ത്, അബ്ദുറഹിമാൻ ഇല്ലത്ത്, കീപ്പോട്ട് അമ്മത്,വി.മുജീബ്, ഷർമിന കോമത്ത്, പി.പി ഹാഷിം, പി.പി.സി.മൊയ്‌തി, എം.ടി.കെ അബ്ദുൽ ലത്തീഫ്, റാബിയ എടത്തികണ്ടി, എം.ടി.കെ കുഞ്ഞബ്ദുല്ല, ഷാനിദ് മാവുള്ളകണ്ടി പ്രസംഗിച്ചു.