 
കന്ദമംഗലം: കുന്ദമംഗലം വനിതാ സഹകരണ സംഘത്തിലേക്ക് എതിരില്ലാതെ ബി ജെ പി ഭരണസമിതി അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. സംഘം പ്രസിഡന്റായി കെ.ധന്യ പിലാശേരിയേയും, വൈസ് പ്രസിഡന്റായി അമ്പിളി വരട്ട്യാക്കിനേയും തെരഞ്ഞെടുത്തു. ബി.ജെ.പി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.പി സുരേഷ് അംഗങ്ങളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ടി.ചക്രായുധൻ, സുകുമാരൻ,കുന്ദമംഗലം വനിതാ സഹകരണ സംഘം മുൻ പ്രസിഡന്റ് അനിത ഏറങ്ങാട്ട് ,പി.മോഹനൻ,പ്രവീൺ പടനിലം, സി.കെ.ചന്ദ്രൻ, മനോജ് കൊളേരി, ബിജു കടവ്, വി.മുരളീധരൻ, പ്രസീത,ബിന്ദുമോൾ പ്രസംഗിച്ചു. പി.സിദ്ധാർത്ഥൻ സ്വാഗതവും പി.ശ്രീരാജ് നന്ദിയും പറഞ്ഞു.