photo
'

കൊയിലാണ്ടി: കാർഷിക മേഖലയുടെയും കർഷകരുടെയും വളർച്ചയ്ക്ക് സഹായകരമായി തുഷാര മൾട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയിൽ ആരംഭിച്ചു. ബ്രാഞ്ച് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. മറീന ഹാളിൽ ആരംഭിച്ച സൊസൈറ്റിയുടെ ഉദ്ഘാടന പരിപാടിയിൽ തുഷാര ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ വി.എം.ഷാര അദ്ധ്യക്ഷത വഹിച്ചു. മികച്ച സമ്മിശ്ര കർഷക അവാർഡ് ജേതാവ് ഒ.കെ. സുരേഷിനെ വേദിയിൽ ആദരിച്ചു. നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിം കുട്ടി, പി.രത്നവല്ലി, കെ.കെ.വൈശാഖ്, കൃഷി ഓഫീസർ പി.ഷംസീന, ജനറൽ മാനേജർ കെ.എസ്. ശ്രീരാഗ്, ഡയറക്ടർ പി.ജെ.നിവേദ്, കെ.ബി. രതീഷ്, സുരേഷ് ബാബു, ബഷീർഭാനു, കെ.വി.സുരേഷ് പ്രസംഗിച്ചു.