 
ബേപ്പൂർ : മാറാട് ജനമൈത്രി പോലീസിന്റെയും മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്ക്കരണവും, ലഹരി വിരുദ്ധ റാലിയും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജനമൈത്രി ജില്ല കോർഡിനേറ്റർ ഉമേഷ്, സി.പി ഒ മാരായ ശ്രീജിത്ത്, പ്രജീഷ്, മാറാട് എസ്. ഐ അജിത്ത് കുമാർ എ.കെ , നടുവട്ടം യു പി സ്കൂൾ പ്രധാനദ്ധ്യാപകൻ മനോജ് കുമാർ എ എം , ഡോ.എം. പി പത്മനാഭൻ, സനൽ എ.കെ , ബിൻഷി , മാധവാനന്ദ്, ശശിധരൻ, സബിത, അമൃത, ദാഫിയഹംസ , അക്ഷയ് പ്രസംഗിച്ചു.