 
നാദാപുരം: സി.പി.എം. നാദാപുരം ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.കെ. കൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനം സി.പി.എം ആചരിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. എരോത്ത് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ഏരിയ സെക്രട്ടറി എ. മോഹൻദാസ്, കെ. ജയദേവൻ പാലക്കാട്, സി.എച്ച്. മോഹനൻ, കെ.കെ. ദിനേശൻ പുറമേരി, ടി.പ്രദീപ് കുമാർ, എം.കെ.വിനീഷ് പ്രസംഗിച്ചു. രാവിലെ സ്മൃമൃതി മണ്ഡപത്തിന് സമീപം വി.പി. കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എം ചന്ദ്രൻ സ്വാഗതം പറഞ്ഞു.