photo
സഹവാസ ക്യാമ്പ് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി എ.എം.എൽ.പി സ്കൂളിൽ തേൻകണം 2024 എന്ന പേരിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹരീഷ് നന്ദനം അദ്ധ്യക്ഷത വഹിച്ചു. പി.കെ മുരളി, ബഗീഷ് പ്രിയം, സന്ദീപ് സത്യൻ, പ്രജിതമനോജ്, മുഹമ്മദ് ആദിൽ എന്നിവർ ക്ലാസുകൾ നയിച്ചു. പി. ടി.എ പ്രസിഡന്റ് കെ. വിനോദ് കുമാർ, എം. ബിജിന, എസ്. എസ്. ജി. കുന്നോത്ത് മനോജ്, എം.ടി. ഹംസ, കെ.നിഷ, സിജി രജിൽ കുമാർ,പി. ധൻരാജ് പ്രസംഗിച്ചു. യു.കെ ജസീല , ഷിഫ, സി. മിസ് ന, എം. കെ സാഹിദ, ശ്രീഷ്മ, സിന്ധു, സിനി, ജസീറ നേതൃത്വം നൽകി.