news-
മരുതോങ്കര അങ്ങാടിയിലെ കൈവരിയിൽ സ്ഥാപിച്ച ചെടി ചട്ടിയിൽ നട്ടുപിടിപ്പിച്ച പച്ചക്കറി തൈകൾ

കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്ത് ടൗൺ സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി അങ്ങാടിയിലെ 40 ഓളം വ്യാപാരികൾ പാതയോരത്തെ ഇരുമ്പ് കൈവരിക്ക് മുകളിൽ ചെടി ചട്ടിയിൽ നട്ടുപിടിപ്പിച്ച പച്ചക്കറിയും ചെടികളും കൗതുകമാവുന്നു. മരുതോങ്കര കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറിതൈകളാണ് നട്ടത്. അങ്ങാടിയിലെ പലചരക്ക് വ്യാപാരിയായ മത്തത്ത് മോഹനൻ്റെ നേതൃത്വത്തിൽ കാലത്തും വൈകീട്ടും വെള്ളമൊഴിക്കാറുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പച്ചമുളക്, വഴുതന, വെള്ളരിയ്ക്ക, വെണ്ട, പാവയ്ക്ക, തക്കാളി, പയർ തുടങ്ങിയ പച്ചക്കറികളും പൂക്കളുമാണ്

പാതയോരത്തെ ചെടിച്ചട്ടികളിലുള്ളത്.