 
കോഴിക്കോട്: മ്യൂസിക്ക് ബാന്റ് അവിയൽ, നടനും ഗായകരുമായ ശ്രീനാഥ് ഭാസി, കൃഷ്ണ, ഡി.ജെ. ഷായ്ഫലായ് തുടങ്ങിയവർ അണിനിരക്കുന്ന റോഡ് ടു ഫ്രീ ഗ്രൗണ്ട് മ്യൂസിക്ക് ന്യൂ ഇയർ ഇവന്റ് 31ന് കാലിക്കറ്റ് ട്രേഡ് സെന്റിൽ നടക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന ഷോ രാത്രി വൈകുംവരെ നീളും. കേരളത്തിലെ ഏറ്റവും വലിയ മ്യൂസിക് ലൈനപ്പിൽ നടക്കുന്ന മ്യൂസിക് ഇവന്റിന്റെ ടിക്കറ്റ് ബുക്ക് മൈഷോ, സ്‌കിൽ ബോക്സ് എന്നീ ആപ്പുകൾ വഴി ബുക്കുചെയ്യാമെന്ന് സംഘാടകർ അറിയിച്ചു. 799 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. റൈഫിൽ ക്ലബ് സിനിമാ അണിയറ പ്രവർത്തകരും ഇവന്റിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഷോ ഡയറക്ടർ അക്ഷയ് കൃഷ്ണ, എസ്.പി. അനുശ്രീ, റിനാസ് രാജ, ഫാരിസ് എന്നിവർ പങ്കെടുത്തു.