photo
കഴിഞ്ഞ ദിവസം ദേശീയ പാതയിൽ വെങ്ങളത്ത് അനുഭവപ്പെട്ട ഗതാഗത കുരുക്ക്.

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം മുതൽ ചെങ്ങോട്ട് കാവ് വരെ വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഓടുന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ ഓടുന്നത്. ബസുകൾ പരസ്പരം മറികടക്കാൻ ശ്രമിക്കുന്നതോടെ യാത്ര തടസം രൂക്ഷമാവുകയാണ്. സർവീസ് റോഡിൽ ആവശ്യമായ ബസ് ബേകൾ ഇല്ലാത്തതിനാൽ റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. സർവീസ് റോഡിന് പലഭാഗത്തും മതിയായ വീതിയില്ലാത്തതും പ്രശ്നം ഗുരുതരമാക്കുകയാണ്. ദേശീയപാത നിർമ്മിക്കുമ്പോൾ ഗതാഗത തടസം ഇല്ലാതിരിക്കാൻ നിർമ്മാണ കമ്പനി ജീവനക്കാര നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങളുടെ ഈ ക്രമം തെറ്റിയ യാത്ര അപകടത്തിലേക്ക് വഴിവെക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.