രാമനാട്ടുകര: ഫാറൂഖ് കോളേജ് ഐ ക്വു എ സി യും, എംപ്ലോയീസ് ക്ലബും കേരള പ്രിൻസിപ്പൽസ് കൗൺസിലും സംയുക്തമായി കണ്ണൂർ, കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിലെ അനദ്ധ്യാപകർക്ക് വേണ്ടി ഇൻകം ടാക്സ്, ജി.എസ്.ടി എന്നീ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജിൽ നടന്ന പരിപാടി സീനിയർ സൂപ്രണ്ട് വി അബ്ദുൽ സലീം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. കെ അസീസ് , കെ.പി.നജീബ്, കെ അബ്ദുൽജലീൽ എന്നിവർ പ്രസംഗിച്ചു. പി.എം.എ സെമീർ, പി.എം.എ അസോസിയേറ്റ്സ് കാലിക്കറ്റ് ക്ലാസുകൾക്ക് നേതൃത്വം നൽകി.