വട്ടോളി: നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല ഷബ്ന ടീച്ചർ അനുസ്മരണവും ബാലചിത്ര രചന മത്സരവും സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ എ.കെ സൂര്യദേവ് ( ഉമ്മത്തൂർഹയർസെക്കൻഡറി സ്കൂൾ), യുപി വിഭാഗത്തിൽ നരിക്കുന്ന് യു.പി സ്കൂളിലെ അൻസിയ വി.ആർ, എൽ പി വിഭാഗത്തിൽ പി. ഷാരോൺ ( ഗോകുലം പബ്ലിക് സ്കൂൾ, വടകര) എന്നിവർ ഒന്നാം സ്ഥാനം നേടി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപിക കെ പ്രഭാനന്ദിനി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. രാജ്യാന്തര ചിത്രകല ഗ്രേറ്റ് ആർട്ടിസ്റ്റ് അവാർഡ് ജേതാവ് ബവിൻ ഭാസ്കർ നരിപ്പറ്റ, എം.പി.അജിത്ത് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.