 
കൊയിലാണ്ടി: സുരക്ഷ പൊയിൽക്കാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൻ കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുടെയും ശ്രവണ ഹിയറിംഗ് എയിഡ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. സുരക്ഷ മേഖല ചെയർമാൻ അഡ്വ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സുരക്ഷ കൺവീനർ ഗീതാനന്ദൻ, ട്രഷറർ മജീദ്, പാലിയേറ്റീവ് നഴ്സ് ഗീത, ആദർശ് അനി, കെ.രാജൻ എന്നിവർ പ്രസംഗിച്ചു. ഷൈമ കന്മനക്കണ്ടി സ്വാഗതവും സീനത്ത് നന്ദിയും പറഞ്ഞു. മാർക്കറ്റിംഗ് മനേജർ ഷിജു സുധാകരൻ, ഡോ.അർച്ചന സന്തോഷ്, ഓഡിയോളജിസ്റ്റ് ശ്രീനന്ദ.എം.എസ്, അരുൺദേവ്.കെ എന്നിവർ നേതൃത്വം നൽകി.