sathi
ലൈഫ് ഗാർഡുകൾ

ബേപ്പൂർ: ബീച്ചിലെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുന്ന ലൈഫ് ഗാർഡുകൾക്ക് സുരക്ഷയില്ല. വസ്ത്രം മാറാനോ, ഭക്ഷണം കഴിക്കാനോ, വിശ്രമത്തിനോ, പ്രാഥമിക കർമ്മങ്ങൾക്കോ ബീച്ചിൽ സംവിധാനമില്ല. നിത്യ വേതനക്കാരായ ഇവർക്ക് സർക്കാറിൽ നിന്നും യാതൊരാനുകുല്യങ്ങളും ലഭിക്കുന്നില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ വെയിലും മഴയും കൊണ്ട് നശിക്കുന്ന സ്ഥിതിയാണ്. കോഴിക്കോട് ബീച്ചിലെ ജീവൻരക്ഷാ സുരക്ഷാ ഉപകരണങ്ങൾ കോർപ്പറേഷൻ കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ രക്ഷാ ഉപകരണങ്ങൾക്കായി 500 മീറ്റർ അകലെയുള്ള കോർപ്പറേഷൻ ഓഫീസിലേക്ക് പോകേണ്ട സ്ഥിതിയാണ്.

ബീച്ച് ടൂറിസത്തിൻ്റെ ഭാഗമായി മാത്രം കേരളത്തിലാകമാനം 200 ഓളം ലൈഫ് ഗാർഡുകളാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, കാപ്പാട്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലായി 12 പേരാണ് ലൈഫ് ഗാർഡുകളായി പ്രവർത്തിച്ചു വരുന്നത്. ജില്ലയിൽ നൂറിലധികം ജീവൻരക്ഷാപ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷത്തിൽ മാത്രമായി ലൈഫ് ഗാർഡുകൾ നടത്തിയത്.

രക്ഷയില്ലാതെ..

1986 ലാണ് ടൂറിസം വകുപ്പിൻ്റെ കീഴിൽ ദിവസ വേതന നിരക്കിൽ ലൈഫ് ഗാർഡ് നിയമനം തുടങ്ങിയത്. ലൈഫ് ഗാർഡുകളായി 40 വർഷം പിന്നിടുന്നവരും പിരിഞ്ഞു പോകുമ്പോൾ യാതൊരുവിധ ആനുകൂല്യവും ലഭിക്കാതെ മടങ്ങി പോകേണ്ട സ്ഥിതിയാണ്. മരണാന്തരം കുടുംബങ്ങൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ മാത്രമാണ് ലൈഫ് ഗാർഡുകൾക്ക് നൽകി വരുന്നത്. ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ പാറക്കെട്ടുകൾക്കിടയിൽ പെട്ട് ലൈഫ് ഗാർഡുകൾക്ക് പരിക്കേൽക്കുന്നത് പതിവാണ്. ജീവൻ രക്ഷാ സമയത്ത് എന്തെങ്കിലും അപകടം സംഭവിച്ചാലും ചികിത്സാ ചിലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഏതെങ്കിലും ലൈഫ് ഗാർഡിന് അസുഖം ബാധിച്ച് കിടപ്പിലായാൽ സ്വയം പിരിഞ്ഞ് പോകുക എന്നതാണ് സ്ഥിതി. 2007ൽ അന്നത്തെ ടൂറിസം മന്ത്രി 10 വർഷത്തിൽ കൂടുതൽ നിത്യ വേതന നിരക്കിൽ തൊഴിലെടുത്ത് പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് 5 ലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടയിൽ കീറിപോകുന്ന യൂണിഫോം പോലും മാറ്റി കിട്ടാത്ത സ്ഥിതിയാണ്.

ജില്ലയിൽ ബേപ്പൂർ, കാപ്പാട്, കോഴിക്കോട് എന്നിവിടങ്ങളിലായി 12 ലൈഫ് ഗാർഡ്