kunnamangalamnews
ജില്ലാ സബ് ജൂനിയർ, സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടി പി അബ്ദുൾ ഷഫീഫ് ഉത്ഘാടനം ചെയ്യുന്നു .

കുന്ദമംഗലം : ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാംപ്യൻഷിപ്പ് അസോസിയേഷൻ പ്രസിഡന്റ് ടി .പി .അബ്ദുൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു . കേരള സോഫ്റ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഏ.കെ.മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.വി .ആർ .അസ്വന്ത് സ്വാഗതവും കെകെ ഷിബിൻ നന്ദിയും പറഞ്ഞു. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മടവൂർ നൈൻസ്ട്രൈക്കേഴ്സ് സ്പോർട്സ്, എളെറ്റിൽ എം ജെ ഹൈസ്കൂൾ എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. പുരുഷ വിഭാഗത്തിൽ മടവൂർ സോഫ്റ്റ്ബോൾ അക്കാഡമി ഡയമണ്ട് ഫീൽഡേഴ്സ് വടകര ടീമുകൾ ഫൈനലിൽ പ്രവേശിച്ചു.