കക്കട്ടിൽ: വട്ടോളി സഹൃദയ ചാരിറ്റബിൾ സൊസൈറ്റി കിടപ്പു രോഗികൾക്ക് മരുന്ന് വിതരണ ധനശേഖരണാർത്ഥം ഒരുക്കുന്ന നാടകം വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടു കളിക്കാരന്റെ മകൾ ഫെബ്രുവരി 16 ന് വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ആദ്യ ടിക്കറ്റ് വില്പന പ്രവാസി വ്യവസായി നാസർ നെല്ലോളികണ്ടിക്ക് നൽകി കെ.കെ അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ മിഥുൻ, പി.കെ റഷീദ്, കെ. കണ്ണൻ, സി.കെ കുഞ്ഞബ്ദുല്ല ഹാജി, പി.കെ സുരേന്ദ്രൻ, അഡ്വ.പ്രമോദ് കക്കട്ടിൽ, വാസു, ജെ.പി ജിനിഷ, ഇ.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.