2
പടം: സജീവൻ മൊകേരി രചിച്ച കേരളം പിറന്ന കഥ എന്ന പുസ്തകം കഥാകൃത്ത് വി.ആർ. സുധീഷ് ഗായകൻ വി.ടി. മുരളിക്ക് നൽകി പ്രകാശനം ചെയ്യുന്നു.

നാദാപുരം: സജീവൻ മൊകേരിയുടെ 'കേരളം പിറന്ന കഥ' എന്ന പുസ്തകം എഴുത്തുകാരൻ വി.ആർ.സുധീഷ് പ്രകാശനം ചെയ്തു. ഗായകൻ വി.ടി. മുരളി പുസ്തകം ഏറ്റുവാങ്ങി. നാദാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നചടങ്ങ് ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജൻ ചെറുവാട്ട് അദ്ധ്യക്ഷത വഹിച്ചു. കഥാ പി.ഹരീന്ദ്രനാഥ് പുസ്തകം പരിചയപ്പെടുത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, വി.പി.കുഞ്ഞികൃഷ്ണൻ, അഡ്വ. കെ.എം.രഘുനാഥ്, എം.ടി.ഗോപിനാഥ്, കെ.പ്രേമൻ, വി.ടി. മുരളി, ജയചന്ദ്രൻ മൊകേരി, ശ്രീനി എടച്ചേരി, ഷാജി കിമോണോ കെ പ്രേമൻ പ്രോരാജ് കായക്കൊടി,​ സജീവൻ മൊകേരി എന്നിവർ പ്രസംഗിച്ചു. കെ. ഹരീന്ദ്രൻ സ്വാഗതവും സി.എച്ച്. ബാബു നന്ദിയും പറഞ്ഞു.