kaumudi
ഇ​രി​ങ്ങ​ൽ​ ​സ​ർ​ഗാ​ല​യ​യി​ൽ​ ​ന​ട​ന്ന​ ​കേ​ര​ള​ ​കൗ​മു​ദി​യു​ടെ​ 113​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ ​ച​ട​ങ്ങി​ൽ​ ​പു​രാ​വ​സ്തു,​ ​മ്യൂ​സി​യം​ ​മ​ന്ത്രി​ ​ക​ട​ന്ന​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​നി​ൽ​ ​നി​ന്നും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വ​ട​ക​ര​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​പി.​എം​ ​ര​വീ​ന്ദ്ര​ൻ​ ​പു​ര​സ്‌​കാ​രം​ ​സ്വീ​ക​രി​ക്കു​ന്നു.​ ​കൗ​മു​ദി​ ​ടി.​വി​ ​നോ​ർ​ത്ത് ​സോ​ൺ​ ​ഹെ​ഡ് ​ര​ജീ​ഷ് ​കെ​ ​വി,​ ​സ​ർ​ഗാ​ല​യ​ ​സീ​നി​യ​ർ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​രാ​ജേ​ഷ് ​ടി.​കെ​,​ ​കേ​ര​ള​ ​കൗ​മു​ദി​ ​മാ​ർ​ക്ക​റ്റിം​ഗ് ​വി​ഭാ​ഗം​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ഷി​റാ​സ് ​ജ​ലാ​ൽ​ ​എ​ന്നി​വ​ർ​ ​സ​മീ​പം.

പയ്യോളി: കേരള കൗമുദിയുടെ 113 ാം വാർഷികം ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയുടെ ഫ്‌ളോട്ടിംഗ് സ്റ്റേജിൽ ആഘോഷിച്ചു. സംസ്ഥാന പുരാവസ്തു, മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കേരള കൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. സർഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ.രാജേഷ് ,കേരള കൗമുദി മാർക്കറ്റിംഗ് വിഭാഗം ജനറൽ മാനേജർ ഷിറാസ് ജലാൽ എന്നിവർ വിശിഷ്ടാഥിതികളായി. കൗമുദി ടി.വി. നോർത്ത് സോൺ ഹെഡ് രജീഷ് കെ.വി, കണ്ണൂർ യൂണിറ്റ് ചീഫ് കെ.വി.ബാബുരാജൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദ രിച്ചു. എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം. രവീന്ദ്രൻ. ശ്രീകുമാർ.എൽ (എം.ഡി. ജി.ഐ.ടി.ഡി), ലുഖ്മാൻ പൊന്മാടത്ത് (സി.ഒ.ഒ, ആസ്റ്റർ മിംസ്), അഷറഫ് പുളിയനാട് (ചെയർമാൻ, വേദിക വെഡിംഗ്സ്), ടി.കെ.ചാത്തു (ടി.കെ.സി ട്രേഡേഴ്സ്), രജിത്ത് (റീജിയണൽ മാനേജർ, റീഗൽ ജുവലറി), ഷൈനേഷ്.വി (മാനേജർ, നിക് ഷാൻ ഇലക്ട്രോണിക്സ്, വടകര), ഡോ.കമൽമാധവ് എന്നിവരെ ആദരിച്ച ശേഷം പുരസ്കാരങ്ങൾ നൽകി. പരിപാടിയിൽ പയ്യോളി ലേഖകൻ കെ.വി.സതീഷ് സ്വാഗതംപറഞ്ഞു .പ്രസിദ്ധമായ തേക്കിൻകാട് ബാൻഡും ആട്ടം കലാസമിതിയും അവതരിപ്പിച്ച സംഗീത നിശ ആഘോഷരാവുകൾക്കു മാറ്റു കൂട്ടി. ആഘോഷ പരിപാടിയിലേക്ക് വൻ ജനപ്രവാഹമായിരുന്നു.