ബാലുശ്ശേരി: ശ്രീഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ എൻ. എസ്. എസ് സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് പ്രദേശവാസികൾക്കായി കട്ടിപ്പാറ ഗവ.ആയുർവേദ മെഡിക്കൽ ഡിസ്പെൻസറിയുമായി കൂടിച്ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് കാരുണ്യതീരം സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ദിവ്യശ്രീ കാരുണ്യതീരം സൂപ്രണ്ട് നവാസ് എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശാലത പി. കെ സ്വാഗതവും എൻ.എസ്.എസ്
വോളന്റിയർ ദ്രോണ നന്ദിയും പറഞ്ഞു.