manachira
മാനാഞ്ചിറയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്

കോഴിക്കോട്: സന്തോഷത്തിന്റെ പുതുവർഷത്തിലേക്ക് നാടും നഗരവും നാളെ മിഴി തുടക്കും. ഒത്തുചേർന്ന് സന്തോഷം പങ്കിടാനും ഒരുമയുടെ സന്ദേശം കൈമാറാനും നാടാകെ ഒരുങ്ങിക്കഴിഞ്ഞു. പുതുവർഷത്തെ വരവേൽക്കാൻ ദീപമൊരുക്കി കാത്തിരിക്കുന്ന നഗരം കാണാൻ ആളുകൾ ഒഴുകിയെത്തുന്നതിനാൽ കുറച്ചുദിവസമായി വലിയ തിരക്ക് അനുഭവപ്പെടുകയാണ്. മാനാഞ്ചിറ മെെതാനവും ബീച്ചും മിഠായിത്തെരുവും സരോവരവും മാളുകളുമെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകളും കോളേജുകളും തുറക്കുന്നതിന്റെ തലേ ദിവസമായ ഞായറാഴ്ച അസാധാരണ ജനത്തിരക്കാണ് നഗരത്തിലുണ്ടായത്. മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തെ രണ്ട് ദിവസം മാനാ‌ഞ്ചിറയിൽ ദീപാലങ്കാരം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും ദീപം തെളിഞ്ഞതോടെ തിരക്കും കൂടി. പാവമണി റോഡ്, സ്പോർട്സ് കൗൺസിൽ ഹാൾ റോഡ്, ടൗൺ ഹാൾ റോഡ് എന്നിവിടങ്ങളിലെല്ലാം മാനാഞ്ചിറയിൽ വന്നവരുടെ വാഹനങ്ങൾ നിറഞ്ഞു. വാഹനങ്ങൾ തിരിച്ചുവിടാനും മറ്റുമായി പൊലീസുകാർക്കൊപ്പം നാട്ടുകാരും പല ജംഗ്ഷനുകളിലും പാടുപെടുന്ന കാഴ്ചയായിരുന്നു. കാൽനട യാത്രക്കാരും ബുദ്ധിമുട്ടി.

മാ​ങ്കാ​വ് റൂ​ട്ട്, കണ്ണൂർ-കൊയിലാണ്ടി റോ‌ഡ്, ബൈ​പാ​സ്, തൊണ്ടയാട്, പന്തീരങ്കാവ് ,വെ​സ്റ്റ്ഹി​ൽ ചു​ങ്കം, കാ​ര​പ്പ​റ​മ്പ്, മാ​ങ്കാ​വ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പാർക്ക് ചെയ്യാനിടമില്ലാത്തതിനാൽ പ്രധാന റോഡുകളുടെയും ഇടറോഡുകളുടെയും അരികുകൾ വാഹനങ്ങൾ കീഴടക്കി. നഗരം കടന്നുകിട്ടാനും നഗരത്തിലേക്ക് പ്രവേശിക്കാനും മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട സ്ഥിതിയായിരുന്നു യാത്രക്കാർക്ക്. വെെകിട്ടും രാവിലെയും ഓ​രോ ട്രാ​ഫി​ക്​ സി​ഗ്നലി​ലും ബസുകളടക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്​ കു​ടു​ങ്ങി​ക്കി​ട​ന്നത്. കു​രു​ക്കിൽപ്പെട്ട് സ​മ​യ​ത്തി​നെ​ത്താ​നാ​വാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കിയത് യാ​ത്ര​ക്കാ​രെ വലച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളും റെഡി

പുതുവർഷത്തെ വരവേൽക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. പലയിടങ്ങളിലും സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഡി.ടി.പിസിയുടെ കീഴിലുള്ള ബീച്ച്, സരോവരം ബയോ പാർക്ക്, മാനാഞ്ചിറ, ബേപ്പൂർ,താമരശ്ശേരി ചുരം, പൂക്കാട്, വടകര സാന്റ് ബാങ്ക്സ്, കാപ്പാട് ബീച്ച്, വനം, ജലസേചന, വൈദ്യുതി വകുപ്പ് എന്നിവയുടെ കീഴിലുള്ള കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ ഒഴുകിയെത്തുകയാണ്. ദീപാലംകൃതമായ തോണിക്കടവിലേക്ക് സഞ്ചാരികളുടെ വൻ തിരക്കാണ്.

ആ​ഘോ​ഷി​ച്ചോ​ളൂ...അ​തി​രു​വി​ടാ​തെ

കോ​ഴി​ക്കോ​ട്:​ ​പു​തു​വ​ത്സ​രാ​ഘോ​ഷം​ ​അ​തി​രു​വി​ടാ​തി​രി​ക്കാ​ൻ​ ​ക​ർ​ശ​ന​ ​സു​ര​ക്ഷ​യൊ​രു​ക്കി​ ​പൊ​ലീ​സ്.​ ​രാ​ത്രി​യി​ൽ​ ​ഇ​ട​റോ​ഡു​ക​ളി​ല​ട​ക്കം​ ​പൊ​ലീ​സ് ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​കും.​ ​ജ​നു​വ​രി​ ​ഒ​ന്ന് ​പു​ല​ർ​ച്ചെ​ ​ഒ​ന്നു​ ​വ​രെ​ ​വ​രെ​ ​മാ​ത്ര​മാ​ണ് ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​അ​നു​മ​തി.​ ​പു​തു​വ​ത്സ​ര​ ​ആ​ഘോ​ഷം​ ​ന​ട​ക്കു​ന്ന​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ച്,​ ​ബ​ട്ട് ​റോ​ഡ് ​ബീ​ച്ച്,​ ​വ​ര​ക്ക​ൽ​ ​ബീ​ച്ച്,​ ​ബേ​പ്പൂ​ർ​ ​ബീ​ച്ച്,​ ​പു​ലി​മൂ​ട്ട്,​ ​മാ​ളു​ക​ൾ,​ ​ബാ​ർ​ ​ഹോ​ട്ട​ലു​ക​ൾ,​ ​ബീ​യ​ർ​ ​പാ​ർ​ല​റു​ക​ൾ,​ ​റി​സോ​ർ​ട്ടു​ക​ൾ,​ ​ഫ്ലാ​റ്റു​ക​ൾ,​ ​അ​പ്പാ​ർ​ട്ട് ​മെ​ന്റു​ക​ൾ​ ,​ ​ബ​സ് ​സ്റ്റാ​ൻ​ഡ്,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ,​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ൾ,​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ ​വ്യാ​പാ​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പൊ​ലീ​സി​ന്റെ​ ​ശ​ക്ത​മാ​യ​ ​നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.​ ​ജി​ല്ലാ​ ​അ​തി​ർ​ത്തി​ക​ളി​ൽ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യു​ണ്ടാ​കും.​ ​സ്ത്രീ​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​യും​ ​വി​ദേ​ശി​ക​ളു​ടെ​യും​ ​സു​ര​ക്ഷ​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ​മ​ഫ്റ്റി​ ​പൊ​ലീ​സി​നെ​യും​ ​വ​നി​താ​ ​പൊ​ലീ​സു​കാ​രെ​യും​ ​നി​യോ​ഗി​ക്കും.​ ​പു​തു​വ​ത്സ​രാ​ഘോ​ഷം​ ​ന​ട​ത്തു​ന്ന​ ​സം​ഘ​ട​ന​ക​ളും​ ​സം​ഘാ​ട​ക​രും​ ​ന് ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​വാ​ങ്ങ​ണം.​