വടകര: വടകര ശ്രീനാരായണ കോളേജ് എൻ.എസ്. എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്കൂളിൽ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.കെ.കെ ഉദ്ഘാടനം ചെയ്തു. സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം, മാമ്പള്ളി- പഷ്ണി പറമ്പിൽ റോഡ് നവീകരണം എന്നിവ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി. മാമ്പള്ളി -പഷ്ണി പറമ്പിൽ റോഡ് നവീകരണം കൂത്താളി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സാവിത്രി ഉദ്ഘാടനം ചെയ്തു. കെ.യൂസഫ് കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.കെ. രാധാകൃഷ്ണൻ, ഷിനോജ്, വി. പി. സിദ്ദിഖ്, ഷൈനി കെ.കെ ,അഞ്ജന ആർ തുടങ്ങിയവർ പങ്കെടുത്തു. ദിലീപ് സ്വാഗതം പറഞ്ഞു.