photo
അറപ്പീടിക സ്നേഹ പുരം റസിഡൻസ് അസോസിയേഷൻ സ്നേഹാരവം 24 പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: അറപ്പീടിക സ്നേഹപുരം റെസിഡൻസ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികാഘോഷം സ്നേഹാരവം - 24 സ്നേഹപുരത്ത് പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വി.പി.ഏലിയാസ് മുഖ്യാതിഥിയായി. സ്വാഗത സംഘം ചെയർമാൻ കെ.പി.സഹീർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സ്ഥാപിച്ച തെരുവുവിളക്കുകളുടെ ഉദ്ഘാടനവും നടന്നു.

അസോസിയേഷൻ പ്രസിഡന്റ് പ്രജീബ, സ്ഥാപക പ്രസിഡന്റ് കെ.എം.വിജയറാം എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ.പി. അൻവർ സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ പി.കെ.ഫസലുറഹ്മാൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.പി.നസീർ അഹമ്മദ് നന്ദിയും പറഞ്ഞു. അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.