img20241230
എൻ.വി.മണാശ്ശേരിക്ക് ലിൻേറാ ജോസഫ് എം.എൽ.എ ഉപഹാരം നൽകുന്നു

മുക്കം: "മറക്കാൻ മറക്കുന്ന ഓർമ്മകൾ" പുസ്തകം രചിച്ച എൻ.വി.മണാശ്ശേരിയെ മണാശ്ശേരി കുണ്ട്യോട്ടുതാഴത്ത് കുടുംബസമിതി അനുമോദിച്ചു. കുടുംബ മുഖ്യരക്ഷാധികാരി കൂടിയാണ് എൻ.വി.മണാശ്ശേരി. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. കുടുംബ ബന്ധങ്ങൾക്ക് തിളക്കം കുറഞ്ഞു വരുന്ന ഇക്കാലത്ത് ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.കുഞ്ഞൻ, എം.മധു, എം.ടി. വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. എൻ.കെ.അനിൽകുമാർ (കൊടുവള്ളി), വിജീഷ് പരവരി, പി. ഓംകാരനാഥൻ, സുനിൽ മണാശ്ശേരി എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. കുടുംബസമിതി അദ്ധ്യക്ഷൻ സി.ഉജേഷ് സ്വാഗതവും ഷാജികുന്നുമ്മൽ നന്ദിയും പറഞ്ഞു.