img
മുക്കാളി റെയിൽവെ സ്റ്റേഷൻ അവഗണനയിൽ ബഹുജന ആക്ഷൻ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചപ്പോൾ

വടകര ;മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ ജനകീയ ആക്‌ഷൻ കമ്മിറ്റി സ്റ്റേഷന് മുന്നിൽ ബഹുജന പ്രതിഷേധ ജ്വാല തീർത്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ റീന രയരോത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സംയുക്ത ആക്ഷൻ കമ്മിറ്റി ചെയർമാൻ പി .ബാബുരാജ് , എം. കെ .സുരേഷ് ബാബു, എം .പി. ബാബു, പി .കെ .പ്രീത, യു .എ .റഹിം, കെ .എ .സുരേന്ദ്രൻ , പ്രദീപ് ചോമ്പാല, എം .പ്രമോദ്, കെ. സാവിത്രി, പി .കെ. പ്രകാശൻ, കെ.കെ .ജയചന്ദ്രൻ , ഹാരിസ് മുക്കാളി, കെ പി ജയകുമാർ, സുജിത്ത് പുതിയോട്ടിൽ, കെ പ്രശാന്ത്, കെ പി വിജയൻ , കെ പവിത്രൻ , പി സുരേഷ് ബാബു, എന്നിവർ പ്രസംഗിച്ചു.