 
കക്കട്ടിൽ: കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രവൃത്തിക്കുന്ന ഡ്യൂഡാക്ക് ഓട്ടിസം സെന്ററിൽ റോത്താന ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ സഹകരണത്തോടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം ആരംഭിച്ചു. ബിഹേവിയറൽ തെറാപ്പി, പഠനവൈകല്യ അസ സ്മെന്റ്, ഐക്യു അസസ്മെന്റ്, ഫാമിലി കൗൺസലിംഗ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പൂർണമായും സൗജന്യമായി സേവനം. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു.ബി.ആർ.സി. പ്രോജക്ട് കോഓർഡിനേറ്റർ എം.ടി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുറഹ്മാൻ ഹാജി, അനുശ്രീ, കെ. പി. ബിജു, പി.കെ. റഷീദ്, സൂരജ്, മനീഷ്, ലിനി, ആദിത്ത് എന്നിവർ പ്രസംഗിച്ചു.