img
ബ്ലൂമിംഗ് സീഡ്സ് പ്രതിനിധി മനോജ് സഹായ തുകയുടെചെക്ക് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾ സലാമിന് കൈമാറുന്നു

വടകര : ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് വടകര ശാഖയും ബ്ലൂമിംഗ് സീഡ്സ് ഫൗണ്ടേഷൻ സൗത്ത് കാലിഫോർണിയയും ചേർന്ന് വടകര വിവ സ്പെഷ്യൽ സ്കൂളിനു സാമ്പത്തിക സഹായം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ഐ .എ .പി പ്രസിഡന്റ് ഡോ. പ്രശാന്ത് പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സീഡ്സ് ഫൗണ്ടേഷൻ പ്രതിനിധി തേജസ് മനോജ് ചെക്ക് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ സലാമിന് കൈമാറി. ഡോ.കൃഷ്ണകുമാർ, ഡോ. ശ്രീകുമാരി, സുബൈർ, അബൂബക്കർ , റഹീം തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.പി.സി.ഹരിദാസ് ക്ലാസെടുത്തു. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി .പി .രാജൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുഗുതൻ നന്ദിയും പറഞ്ഞു.