photo
ധീരജവാൻ സുധീഷ് അനുസ്മരണം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ജമ്മു ലഡാക്കിൽ വീരമൃത്യു വരിച്ച ധീരജവാൻ സുധീഷിനെ പുത്തൂർവട്ടം പൗരാവലി അനുസ്മരിച്ചു. അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസയിനാർ എമ്മച്ചൻകണ്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന കാട്ടുപറമ്പത്ത്, രവി തിരുവോട് കെ.കെ.ഗോപിനാഥൻ, ഭരതൻ പുത്തൂർവട്ടം, ചന്ദ്രൻ .കെ, ബാലൻ നായർ, ബൈജു ,കെ.എം എന്നിവർ പ്രസംഗിച്ചു. ഗിരീഷ്

കോളോത്ത് കണ്ടി, ഷാജി .പി.കെ, സുരേന്ദ്രൻ എം.സി, രൂപേഷ് .കെ. കെ, ജിതേഷ് സി.ജി, പ്രതാപൻ എം. എം, അനിൽകുമാർ കെ. കെ എന്നിവർ നേതൃത്വം നൽകി.