 
കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനവും മൊകേരി ടൗൺ സൗന്ദര്യവത്ക്കരണവും മൊകേരിയിൽ ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എം.ഗൗതമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷത വഹിച്ചു. ഹരിത സ്ഥാപനങ്ങളായി തെരഞ്ഞടുത്ത സ്കൂളുകൾ, അങ്കണവാടികൾ, കുടുംബശ്രീ അയൽകൂട്ടങ്ങൾ എന്നിവയ്ക്കുള്ള സാക്ഷ്യപത്രം, കച്ചവടം സ്ഥാപനങ്ങൾക്കുള്ള ബിന്നുകൾ എന്നിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ വിജിലേഷ് വിതരണം ചെയ്തു, ജെ ഗിരിജ, റീന സുരേഷ്, ഹേമ മോഹൻ, എ. രതീഷ്, നസീറ, ആർ.കെ റിൻസി ഷിനു, എൻ നവ്യ , കെ .മിനി , കെ. ശശീന്ദ്രൻ, ജമാൽ മൊകേരി, പി.സുരേഷ്ബാബു, എം.പി.ചന്ദ്രൻ, കെ.സി.വിജയൻ, സി.പി ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.