kunnamangalamnews
കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ഫെബ്രുവരി 14,15,16 തിയതികളിൽ കോഴിക്കോട് നടക്കുന്ന കെ.എസ്.ടി.എ 34ാം സംസ്ഥാന സമ്മേളന ലോഗോ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ. എസ് .ടി. എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ .സി .മഹേഷ് ,എ.പ്രദീപ് കുമാർ, വരുൺ ഭാസ്കർ, വി .പി .രാജീവൻ, കെ. ഷാജിമ,സി. സതീശൻ, കെ .എൻ .സജീഷ് ,നാരായണൻ,വി.പി. മനോജ്, ടി. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ആർ.എം രാജൻ സ്വാഗതവും പബ്ലിസിറ്റി കൺവീനർ എൻ .സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.