
കൊയിലാണ്ടി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ തിക്കോടിയിൽ വെച്ച് 26 ലിറ്റർ മദ്യവുമായി പാലൂർ തെക്കെകിയാറ്റിൽ റിനീഷി (45) കസ്റ്റഡിയിലെടുത്തു. ഇയാൾ പുതുശ്ശേരിയിൽ മാത്രം വില്പനാനുമതിയുള്ള മദ്യം സ്കൂട്ടറിൽ കടത്തുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തു. എക്സൈസ് ഇൻസ്പക്ടർ പി.ആർ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത് രാഗേഷ് ബാബു സി.ഇ. ഒ വിവേക്,വിജിനീഷ് സി.ഇ ദീപ്തി ഡ്രൈവർ കെ. സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.