snhea

കോട്ടയം : കിഴക്കേ നട്ടാശ്ശേരിയുടെ ആരോഗ്യ മേഖലയിൽ നിർണായക ഇടപെടലുകൾ ലക്ഷ്യമിട്ട് സ്‌നേഹസ്പർശം പദ്ധതിക്ക് തുടക്കമായി. തിരുക്കുടുംബ ക്‌നാനായ ത്തോലിക്കാ ദൈവാലയത്തിൽ ചേർന്ന യോഗത്തിൽ കാരിത്താസ് ആശുപത്രി രോഗി പരിചരണ വിഭാഗം മാനേജർ ഡോ. അശ്വതി യു ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ അദ്ധ്യക്ഷതവഹിച്ചു. വത്സമ്മ നല്ലൂർ, ജയ്‌മോൻ ആലപ്പാട്ട് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. തുടർന്ന് ജീവിത ശൈലി രോഗങ്ങൾ സംബന്ധിച്ച് അവബോധ സെമിനാർ നടന്നു. സുജ കൊച്ചുപാലത്താനത്ത്, ജോമി ചെരുവിൽ എന്നിവർ പ്രസംഗിച്ചു.