
കോട്ടയം: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഭിന്നശേഷി ദിനാചരണം 'ഉണർവ്വ് 2024' നാളെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. 11 മുതൽ കലാപരിപാടികൾ. സമ്മാനവിതരണവും സമാപന സമ്മേളനവും ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയാകും.