കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിൽ ഇനിയും മസ്റ്ററിംഗ് ചെയ്യാത്ത മുൻഗണനാ റേഷൻ കാർഡിലുൾപ്പെട്ട അംഗങ്ങൾക്കായി ഇന്ന് മുതൽ 8 വരെ അവസരം. മസ്റ്ററിംഗ് കേന്ദ്രങ്ങൾ : ഇന്ന് മതുമൂല ഭാഗത്ത് 21-ാം നമ്പർ റേഷൻ ഡിപ്പോ, പായിപ്പാട് ആൽത്തറമൂട് ക്ഷേത്രത്തിന് സമീപം എആർഡി 60, നെടുകുന്നം പള്ളിക്കവലയിലെ എആർഡി 135 , കുറിച്ചി ഔട്ട് പോസ്റ്റിന് സമീപമുള്ള എആർഡി 81. നാളെ ചങ്ങനാശ്ശേരി മാർക്കറ്റ് ചന്തക്കടവ് കുരിശുപള്ളിക്ക് സമീപം 24ാം നമ്പർ റേഷൻ ഡിപ്പോ, നാൽക്കവല പൊട്ടശ്ശേരിമുക്ക് എ ആർ ഡി 66 , പത്തനാട്ടുള്ള പഞ്ചായത്ത് ഓഫീസിന് സമീപം എ ആർ ഡി 146, കൊച്ചുപറമ്പിനു സമീപമുള്ള എആർഡി 122 കറുകച്ചാൽ. 4 ന് ചങ്ങനാശ്ശേരി റെയിൽവേയ്ക്ക് സമീപം 27-ാം നമ്പർ റേഷൻ ഡിപ്പോ, പെരുമ്പനച്ചി എ ആർ ഡി 110 , പ്ലാക്കൽപടിയിലുള്ള എ ആർ ഡി157, എ ആർ ഡി 115, കൂത്രപ്പള്ളി.