post

കോട്ടയം: ചങ്ങനാശേരി ഡിവിഷൻ തപാൽ അദാലത്ത് ഡിസംബർ 5 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി തപാൽ ഡിവിഷൻ സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. തപാൽ മെയിലുകൾ, പാഴ്‌സലുകൾ, കൗണ്ടർ സർവീസ്, സേവിംഗ്‌സ് ബാങ്ക്, മണി ഓർഡർ തുടങ്ങി ചങ്ങനാശ്ശേരി ഡിവിഷന് കീഴിലെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്ത് പരിശോധിക്കും. പരാതികൾ ഇന്ന് ലഭിക്കത്തക്ക വിധത്തിൽ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ്, ചങ്ങനാശ്ശേരി ഡിവിഷൻ എന്ന വിലാസത്തിൽ അയയ്ക്കണം. കവറിന് പുറത്ത് 'ഡാക് അദാലത്ത് ഡിസംബർ 2024' എന്ന് രേഖപ്പെടുത്തണം.