indor

വാഴൂർ: പുളിക്കൽകവലയ്ക്ക് വികസന പ്രതീക്ഷകൾ സമ്മാനിച്ച് ഇൻഡോർ സ്റ്റേഡിയമുയരും. 3 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന കെ. നാരായണക്കുറുപ്പ് സ്മാരക വോളീബോൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഭരണാനുമതി ലഭിച്ചിരുന്നതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. നിർമ്മാണോദ്ഘാടന ചടങ്ങിൽ വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത എസ്.പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബിൻ മാത്യു, ഓമന അരവിന്ദാക്ഷൻ, ശ്രീകാന്ത് പി. തങ്കച്ചൻ, ജിജി ജോസഫ്, നിഷ രാജേഷ്, സേതു ലക്ഷ്മി, സൌദ ഇസ്മയിൽ, തോമസ് വെട്ടുവേലി, അജിത്ത്കുമാർ എസ്, ജിബി വർഗ്ഗീസ്, ശോശാമ്മ, സിന്ധു ചന്ദ്രൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ മോനാ പൊടിപ്പാറ, ജോസ് കെ. ചെറിയാൻ എന്നിവർ പങ്കെടുത്തു.

ഉയരുക പഞ്ചായത്ത് മൈതാനത്ത്

സംസ്ഥാന ദേശീയ മത്സരങ്ങൾ 70 വർഷമായി വാഴൂർ വോളി എന്ന പേരിൽ നടന്നുവന്നിരുന്ന പുളിക്കൽകവലയിൽ വോളിബോൾ അനുബന്ധ കളിസ്ഥലം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മൈതാനത്താണ് നിർമ്മാണം നടത്തുക. സംസ്ഥാന സർക്കാരിന്റെ സ്‌പോർട്സ് പദ്ധതികളുടെ നിർഹണ ഏജൻസിയായ സ്‌പോർട്സ് കേരളാ ഫൗണ്ടേഷനാണ് നിർമ്മാണചുമതല.

സൗകര്യങ്ങൾ ഇങ്ങനെ

ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്

ഗാലറികൾ

ഓഫീസ് റൂമുകൾ

 ടോയിലെറ്റ് സൗകര്യം

ഓപ്പൺ വാക്ക് വേ

ഭാവിയിൽ സ്‌പോർട്സ് കൗൺസിലുമായി ചേർന്ന് ഇത് വോളിബോൾ അക്കാദമിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്