rain

കോട്ടയം : അതിശക്ത മഴയെതുടർന്ന് ജില്ലയിൽ കളക്ടറേറ്റിലും,​ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് സേവനം ലഭിക്കും. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 0481 2565400, 9188610017,​ , 9446562236. കോട്ടയം താലൂക്ക് : 0481 2568007,​ വൈക്കം താലൂക്ക്: 04829 231331,​ ചങ്ങനാശേരി താലൂക്ക്: 0481 2420037,​ കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331,​ മീനച്ചിൽ താലൂക്ക്: 0482 2212325.

 ഖനനം നിരോധിച്ചു

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും നാല് വരെ ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.

രാത്രികാല യാത്രാനിരോധനം
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വരെ രാത്രികാലയാത്രയും വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നാലുവരെ നിരോധിച്ചു.