പാലാ: ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി. ഏഴ്,എട്ട് തിയതികളിലാണ് പ്രധാന തിരുനാൾ. ഇന്നലെ വൈകുന്നേരം ആറിന് അമലോത്ഭവ കപ്പേളയിൽ കത്തീഡ്രൽ പള്ളി വികാരി ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റ് നിർവഹിച്ചു. ഇനി ഏഴുനാൾ പാലായ്ക്ക് തിരുക്കർമ്മങ്ങളുടെയും ആഘോഷത്തിന്റെയും പുണ്യദിനങ്ങളാണ്. നഗര വീഥികൾ കൊടി തോരണങ്ങളാലും വർണ വിളക്കുകളാലും നിറയുകയാണ്. ആറ് വരെ ദിവസവും പുലർച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർബാന. ഏഴിന് രാവിലെ 7.30ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പന്തലിൽ പ്രതിഷ്ഠിക്കും. പാലാ സെന്റ് മേരിസ് ഹയർ സെക്കന്ററി സ്‌കൂൾ കുട്ടികളുടെ മരിയൻ റാലി, ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര,
സിവൈഎംഎൽ നടത്തുന്ന നാടകമേള, കുറുമുണ്ടയിൽ ജുവല്ലറി സ്‌പോൺസർ ചെയ്ത് സിവൈഎംഎൽ സംഘടിപ്പിക്കുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം, ജൂബിലി ആഘോഷക്കമ്മിറ്റി നടത്തുന്ന ബൈബിൾ ടാബ്ലോ മത്സരം,പാലാ സ്‌പോർട്സ് ക്ലബിന്റ ജൂബിലി വോളിബോൾ ടൂർണമെന്റ് എന്നിവ നടക്കും.