പേരൂർ: എസ്.എൻ.ഡി.പി യോഗം 1251ാം പേരൂർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ പഠനക്ലാസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ശാഖാ ഭാരവാഹികളും രക്ഷിതാക്കളും പുണ്യം ഗുരുപദം പഠനയാത്രയുടെ ഭാഗമായി ശിവഗിരി സന്ദർശിച്ചു. സ്വാമി ശാരദാനന്ദ ഗുരുദേവ കൃതികൾ സംബന്ധിച്ച് ക്ലാസ് നയിച്ചു.
ശാഖാ പ്രസിഡന്റ് സന്തോഷ്.കെ.ആർ, സെക്രട്ടറി ഷാജി.കെ, രമണി ഗോപി, പ്രീതി രാജേഷ്, അർച്ചന ടീച്ചർ,സുരേഷ് എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.