haimiboby

വൈക്കം : കേരള സ്‌​റ്റേ​റ്റ് ഇലക്ട്രിസി​റ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗവും, വിദ്യാഭ്യാസ കലാകായിക അവാർഡുവിതരണവും വൈക്കം സമൂഹം ഹാളിൽ നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.യു.വിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. എസ് ജയകുമാർ, സംഘം സെക്രട്ടറി ജി. അനിത, ഡിവിഷൻ പ്രസിഡന്റ് കെ. എസ് അനിൽകുമാർ, ഡിവിഷൻ സെക്രട്ടറി എം. എം മനോജ്, ​റ്റി. ​റ്റി രജിത്‌മോൻ, സി. വി കുര്യച്ചൻ, എം. ഡി സത്യൻ, വി. എസ് ഓമനക്കുട്ടൻ, ബേബി തോമസ്, വി. എസ് അശ്വതി, എക്സിക്യുട്ടീവ് എൻജിനിയർ ബിനു ജെ.കുഴിക്കാട്ട് എന്നിവർ പ്രസംഗിച്ചു.