
കോട്ടയം: മാലിന്യമുക്തം നവകേരളം എൻഫോഴ്‌സ്‌മെന്റ് ടീമിന് നൽകിയ ദ്വിദിന പരിശീലനം പള്ളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്തു. ജനകീയ ആസൂത്രണം ജില്ലാ ഫെസിലിറ്റെറ്റർ ബിന്ദു അജി ദ്ധ്യക്ഷത വഹിച്ചു. അന്നീസ്, ലക്ഷ്മി പ്രസാദ്, നോബിൾ, ശ്രീശങ്കർ, സിന്ദൂര സന്തോഷ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ 71 പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ,വി.ഇ.ഒമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർക്കായിരുന്നു പരിശീലനം. പള്ളം, ഏറ്റുമാനൂർ,മാടപ്പള്ളി , പാമ്പാടി,വാഴൂർ കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട, ഉഴവൂർ, ളാലം, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലെ പഞ്ചായത്തുകളുടെ പരിശീലനം പൂർത്തീകരിച്ചു.