awrns-class

പാമ്പാടി : സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ സീനിയർ കാർഡയോളജിസ്റ്റ് ഡോ.ജെയിംസ് തോമസ് നേതൃത്വം നൽകി. സീനിയർ സിറ്റിസൺസ് അസോസിയേഷൻസ് ഫെഡറേഷന്റെ മന്ദിര നിർമാണ ഫണ്ടിന്റെ ഉദ്ഘാടനം പി.സി ഫിലിപ്പ് ആദ്യ തുക നൽകി നിർവഹിച്ചു. കൂരോപ്പട സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ.സി സ്‌കറിയ, വി.ഐ വർഗീസ് എന്നിവരെ അനുമോദിച്ചു. പ്രസിഡന്റ് സി. എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം ജേക്കബ്, പി.ജി രവീന്ദ്രൻ, പി.ആർ രാധാകൃഷ്ണൻ, എൻ.സി സ്‌കറിയ, വി.ഐ വർഗീസ്, എസ്.സുകുമാരൻ നായർ, പി.പി ബെന്നി, കെ. സത്യൻ എന്നിവർ പങ്കെടുത്തു.