
ഞീഴൂർ : ഒരുമ ചാരിറ്റബിൾ സൊസൈറ്റി പൊതുയോഗവും, ചികിത്സാസഹായ വിതരണവും നടന്നു. പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് അദ്ധ്യക്ഷതവഹിച്ചു. ക്രിസ്മസ് - പുതുവത്സര ആഘോഷവും, പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും ഡിസംബർ അവസാനം നടത്താൻ തീരുമാനിച്ചു. ചടങ്ങിൽ 4 പേർക്ക് ഡയാലിസ് കിറ്റുകൾ വിതരണം ചെയ്തു.സെക്രട്ടറി ശ്രുതി സന്തോഷ്, ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ജോയി മൈലം വേലിൽ, പ്രസാദ്, സിഞ്ജ ഷാജി, നീതു മാത്യു, അശ്വതി സലി, സുധർമ്മിണി ജോസ് പ്രകാശ്, , ബാബുരാജ്, സുഷമ അജി പ്രകാശ്, ദിലീപ് പ്രണവം, ജോർജ് കളിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.