
കോട്ടയം : പെട്ടെന്ന് തൂക്കംവയ്ക്കാനും രോഗപ്രതിരോധ ശേഷിക്കുമായി ഇറച്ചിക്കോഴികളിൽ അമിതമായി ആന്റിബയോട്ടിക്കുകൾ പ്രയോഗിക്കുന്നത് സൂക്ഷ്മ ജീവികൾ പെരുകാൻ കാരണമായതായി പഠനം. കേരളത്തിൽ വിൽക്കുന്ന ഇറച്ചിക്കോഴികളിൽ ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂട്രീഷൻ ഡ്രഗ് സേഫ്ടി ഡിവിഷന്റേതാണ് കണ്ടെത്തൽ. മൂന്നു മേഖലകളായി തിരിച്ച് സാമ്പിൾ ശേഖരിച്ചായിരുന്നു പഠനം. ഇ.കോളി, ക്ലോസ്റ്റി റിഡിയം, പെർഫ്രിൻജെൻസ്, ക്ലെബ്സില്ല ന്യൂമോണിയ സ്റ്റാ ഫൈലൊകോക്കസ് ഓറിയസ്, എന്റൊറോകോക്കസ് ഫൈക്കോലിസ് തുടങ്ങിയവയുടെ അംശമാണ് കോഴികളിൽ കണ്ടെത്തിയത്.
കഴിച്ചാൽ തടികേടാകും
ബാക്ടീരിയ സാന്നിദ്ധ്യമുള്ള ഇറച്ചിക്കിഴോകിൾ കഴിക്കുന്നത് ന്യൂമോണിയ, വയറിളക്കം, ത്വക്ക് രോഗം, മൂത്രാശയ, ഉദര സംബന്ധമായ അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും. ബാക്ടീരിയ,വൈറസ്, ഫംഗസ്, പരാദങ്ങൾ തുടങ്ങിയ സൂക്ഷ്മ ജീവികൾ ജീവകോശങ്ങളെ ആക്രമിക്കുമ്പോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗമുണ്ടാകുന്നത്. ഇവയെ ചെറുക്കാനാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്. എന്നാൽ അമിത ഉപയോഗം മൂലം ഇവയെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കൾ ആർജ്ജിക്കും.
''ആന്റി ബയോട്ടിക്കിനെതിരെ ബോധവത്ക്കരണം നടത്തുമ്പോഴാണ് ഇറച്ചിക്കോഴികളിൽ അമിത ഉപയോഗം കണ്ടെത്തിയ പഠന റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്. സർക്കാർ ഇത് ഗൗരവമായി കാണണം .
ഡോ. ജയപ്രകാശ്