yoga

കോട്ടയം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആദിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് തത്തുല്യം. 17 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. https://apps.rcc.in/register എന്ന ലിങ്കിലൂടെ 31 വരെ അപേക്ഷിക്കാം. അക്ഷയ ലേണിംഗ് സെന്റർ, വൈക്കം 9847128126, സ്വസ്തി സ്‌കൂൾ ഒഫ് യോഗ, പൊൻകുന്നം 9447766004, അക്കാഡമിക് ഒഫ് യോഗിക് സയൻസ്, മൂന്നാനി, പാലാ 9495519686, ശ്രീവല്ലി സ്‌കൂൾ ഒഫ് യോഗ, ടെംമ്പിൾ റോഡ് 8921924746 എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങൾ.